കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്റ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണിയെത്തിയതെന്നാണ് വിവരം. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ഭീഷണി സന്ദേശം കൈമാറി.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എംസി പ്രമോദ് പരാതിയില്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി. ഇന്നലെ രാത്രിമുതല്‍ നാവിക അക്കാദമിക്ക് കൂടുതല്‍ സുരക്ഷ ഒരുക്കി. പോലീസ് പട്രോളിംഗ് ഊര്‍ജ്ജിതമാക്കി. വാഹനപരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

