ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പത്തായകുന്ന് മുതിയങ്ങ വളളിയായി വാചാലി നിവാസില്‍ ചന്ദ്രന്റെ മകന്‍ രാഹുല്‍രാജ് (24)ആണ് മരിച്ചത്.
ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാനസീക സമ്മര്‍ദ്ദമുണ്ടെന്നും ജീവിതത്തോട് താല്‍പ്പര്യമില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് സ്ഥലത്തുനിന്നും കണ്ടെത്തി. ആരോടും പകയില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

