ചെന്നൈ: പ്രമുഖ തമിഴ് സീരിയല്‍ നടന്‍ സെല്‍വരത്‌നത്തെ(41) വെട്ടിക്കൊന്ന കേസില്‍ വിരുദുനഗര്‍ വിജയകുമാറിനെ(30) എംജിആര്‍ നഗര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും അതേതുടര്‍ന്നാണ് വെട്ടി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കൊലപാതകവുമായി ബ്‌ന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ വിജയകുമറിന്റെ സാന്നിദ്ധ്യം ഉളളതായി പോലീസ് പറയുന്നു.
രണ്ടുദിവസം മുമ്പാണ് അജ്ഞാത സംഘം നടനെ വെട്ടിക്കൊന്നത്. വിജയകുമാറും സെല്‍വ രത്‌നവും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ്. സെല്‍വ രത്‌നം 10 വര്‍ഷമായി സിനിമാ സീരിയല്‍രംഗത്ത് സജീവമാണ് . കഴിഞ്ഞ ശനിയാഴ്‌ച (14.11.2020) ചിത്രീകരണത്തിന് പോകാതെ സുഹൃത്തിന് ഒപ്പം തങ്ങിയ സെല്‍വരത്‌നം ഞായറാഴ്‌ച പുലര്‍ച്ചെ വന്ന ഒരു ഫോണ്‍കോളിനെ തുടര്‍ന്ന് പുറത്തേക്ക് പോകുകയായിരുന്നു.
ഞായറാഴ്‌ച രാവിലെ 6.30ന് എംജിആര്‍ നഗറില്‍ വെച്ചാണ് സെല്‍വരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഓട്ടോറിക്ഷയില്‍ എത്തിയ ആക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

