റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാർപ്പാപ്പയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ‘ബിക്കിനി മോഡലിന്റെ ‘ ഫോട്ടോയ്ക്ക് ലൈക്ക്, കുറഞ്ഞ പക്ഷം താൻ സ്വർഗത്തിൽ പോകും എന്നുറപ്പായെന്ന് മോഡലിന്റെ ട്വീറ്റ്

November 19, 2020 - 2:49 pm

സാവോ പോളോ: ബ്രസീലിയൻ ബിക്കിനി മോഡൽ ആയ 27 കാരിയുടെ ഇൻസ്റ്റാഗ്രാമിലെ അൽപ വസ്ത്ര ഫോട്ടോയ്ക്ക് സവിശേഷമായ ഒരു ലൈക്ക് കിട്ടി. ലൈക്ക് വന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ്. ലൈക്ക് കിട്ടിയ ഉടൻ മോഡലായ നടാലിയ ഗാരിബോട്ടോ അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് ഇങ്ങനെ ട്വീറ്റ് ചെയ്തു ,’താൻ സ്വർഗത്തിൽ പോകും എന്ന് ഏറെക്കുറേ ഉറപ്പായി’ . ഏറെ വൈകാതെ പോപ്പിന്റെ അക്കൗണ്ടിൽ നിന്നുമുള്ള ലൈക്ക് അപ്രത്യക്ഷമാവുകയും ചെയ്തു. പോപ്പിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്ക് വന്ന പിഴവാണിത് എന്നാണ് കരുതപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *