ശ്രീനഗർ: കാശ്മീരീ ജനസംഖ്യയിൽ 39% ത്തിനും ശരീരത്തിൽ കോവിഡ് ആൻറിബോഡികൾ ഉണ്ടെന്ന് സർവേ ഫലം. പുൽവാമ, ബുഡ്ഗാം, കുപ്വാര, ശ്രീനഗർ, ബന്ദിപോര, ഗന്ധർബാൽ, അനന്ത്നാഗ്, ബാരാമുള്ള, ഷോപിയാൻ, കുൽഗാം എന്നീ പത്ത് ജില്ലകളിൽ പഠനം നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
“38.8% സാമ്പിൾ ജനസംഖ്യയിൽ ഐ ജി ജി ആന്റിബോഡികൾ കാണിക്കുന്നു,” ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. മുഹമ്മദ് സലിം ഖാൻ പറഞ്ഞു.
ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജെ കെ നാഷണൽ ഹെൽത്ത് മിഷൻ, സ്കിംസ് മെഡിക്കൽ കോളേജ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് അനന്ത്നാഗ്, ഗവൺമെന്റ് മെഡിക്കൽ’ കോളേജ് ബാരാമുള്ള, കശ്മീരിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പഠനം സംഘടിപ്പിച്ചത്.



