റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി കെ. ടി ജലീൽ. മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീൽ ചൊല്ലിയത്.

‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നാണ് ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിനെക്കുറിച്ച് ജലീൽ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരോട് മറ്റൊന്നും പ്രതികരിക്കാൻ ജലീൽ തയാറായില്ല

17-11-2020 രാവിലെ 10.25 നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ വീഡിയോ കോൺഫറൻസ് വഴി വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *