റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മാധ്യമ പ്രവര്‍ത്തകരും

November 17, 2020 - 7:55 am

മാനന്തവാടി: തെരഞ്ഞെടുപ്പ് രംഗത്തേക്ക് മാധ്യമ പ്രവര്‍ത്തകരും. ദേശാഭിമാനിയുടെ മാനന്തവാടി പ്രാദേശിക ലേഖകന്‍ വിപിന്‍ വേണുഗോപാല്‍ , മാനന്തവാടി മുന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റും വയനാട് വിഷന്‍ മാനന്തവാടി റിപ്പോര്‍ട്ടറുമായ സുരേഷ് തലപ്പുഴയുമാണ് മത്സര രംഗത്തുളളത്. വിപിന്‍ വേണുഗോപാല്‍ മാനന്തവാടി നഗരസഭ 16-ാം ഡിവിഷന്‍ പുതിയെടത്തും സുരേഷ് തലപ്പുഴ തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കൈതക്കൊല്ലിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ്.

വിപിന്‍ വേണുഗോപാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും സുരേഷ് തലപ്പുഴ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തിലുമാണ് മത്സരിക്കുനന്ത്. സുരേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇത്തവണ സിപിഐ സ്ഥാനാർത്ഥിയാണ് വിപിന്‍ വേണുഗോപാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാനന്തവാടി ഗ്രാമ പഞ്ചായത്തില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. , പിന്നീട് പാര്‍ട്ടി വിട്ട് സിപിഎം ല്‍ എത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *