റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്രസാ വിദ്യാര്‍ഥികള്‍ വെളുത്ത നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

November 16, 2020 - 11:00 pm

മലപ്പുറം: മദ്രസാ വിദ്യാര്‍ഥികള്‍ വെളുത്ത നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. കറുപ്പു നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിച്ച കുട്ടികളെ റോഡിലൂടെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു കാണാന്‍ ബുദ്ധിമുട്ടായതിനാല്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് തടയാനാണ് പുതിയ ഉത്തരവ്. ജോയിന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പത്രപ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്.

രാവിലെയും രാത്രിയും മദ്രസയില്‍ പോകുന്ന കുട്ടികള്‍ ഈ യൂണിഫോം കര്‍ശനമായും ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കറുത്ത വസ്ത്രം ധരിക്കുന്നതിനു പകരം വെളുത്ത വസ്ത്രം ധരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുമെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *