റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് സീരിയല്‍ താരത്തെ വെട്ടിക്കൊലപ്പെടുത്തി

November 17, 2020 - 10:26 am

ചെന്നൈ: തമിഴ് സീരിയല്‍ താരത്തെ വെട്ടിക്കൊലപ്പെടുത്തി. തമിഴ് ചാനലായ സ്റ്റാര്‍ വിജയിലെ ഹിറ്റ് സീരിയല്‍ തേന്മൊഴി ബി.എയിലെ വില്ലന്‍ കഥാപാത്രം ചെയ്തിരുന്ന സെല്‍വരത്തിനമാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. ദീപാവലിയായതിനാല്‍ ശനിയാഴ്ച സെല്‍വരത്തിനത്തിന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിനൊപ്പമായിരുന്നു ശനിയാഴ്ച സെല്‍വരത്തിനം കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച(15/11/2020) പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് സെല്‍വരത്തിനം പുറത്തുപോവുകയും തൊട്ടുപിന്നാലെ സെല്‍വരത്തിനു വെട്ടേറ്റതായി സുഹൃത്തിനു വിവരം ലഭിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷയില്‍ എത്തിയ അക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നതെന്നാണ് പൊലീസ് പറയുന്നത്. ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബത്തില്‍പ്പെട്ട സെല്‍വരത്തിനം പത്തു വര്‍ഷത്തിലേറെയായി തമിഴ് സീരിയല്‍ രംഗത്തുണ്ട്.ഭാര്യയും മക്കളും വിരുദുനഗറിലാണ് താമസിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *