കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എം. ശിവശങ്കര്‍ ഹൈക്കോടതിയിൽ വെളിപ്പെടുത്തി. 16-11-2020 തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ തനിക്ക് മീതെ സമ്മര്‍ദ്ദമുണ്ട്. അത് നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചതെന്നും ശിവശങ്കര്‍ പറയുന്നു. താൻ കസ്റ്റംസ് ഓഫിസറെ വിളിച്ചുവെന്ന ഇ.ഡിയുടെ വാദവും തെറ്റാണ്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ് വിളിച്ചത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയോട് ഒന്നും സംസാരിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കി

