തിരുവനന്തപുരം: സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പ്രധാന മാധ്യമത്തിലെ എഡിറ്റർ ഇൻ ചീഫ്, ദേശീയ മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതി. കേന്ദ്ര ഭരണ കക്ഷിയുടെ വക്താവ് നയിക്കുന്ന സ്ഥാപനത്തിലെ എഡിറ്ററാണ് ഇത്തരത്തിൽ ലേഖനം എഴുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ വികസന പദ്ധതികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് 16-11-2020 തിങ്കളാഴ്ച ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം നടന്നു.
ലൈഫ് പദ്ധതിക്ക് പിന്നാലെ കെ. ഫോണ്‍, ഇ മൊബിലിറ്റി പദ്ധതികളിലേക്കുകൂടി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നീങ്ങിയതോടെയാണ് സമരം. ഇ.ഡി അടക്കമുള്ള ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന് കൂട്ടുനില്‍ക്കുകയാണ് എന്നാണ് ഇടതു മുന്നണി പറയുന്നത്
സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന് നിരന്തരം പ്രചരണം അഴിച്ചുവിടുന്നുവെന്ന് മുന്നണി നേതൃത്വം പറഞ്ഞു.

