റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈബിളിലേ ക്ഷാമകാലം യാഥാര്‍ത്ഥ്യമാകും; അടുത്ത വര്‍ഷം 2020നേക്കാള്‍ മോശമായിരിക്കുമെന്ന് യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതി

November 16, 2020 - 2:28 pm

ജനീവ: ഈ വര്‍ഷത്തേക്കാള്‍ മോശമായിരിക്കും 2021 വര്‍ഷമെന്ന് യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്ലി. കൊവിഡ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ലോക്ക് ഡൗണുകളുടെ മറ്റൊരു തരംഗത്തിനാണെന്നും കൂട്ടിച്ചേര്‍ത്തു.

ബൈബിളില്‍ പറയുന്നതിന് സമാനമായ ക്ഷാമമാണ് ഇനി നാം അഭിമുഖീകരിക്കാന്‍ പോകുന്നത്. ഈ വര്‍ഷം അത്തരത്തിലൊരു ഭക്ഷ്യക്ഷാമം വരാതിരിക്കാന്‍ നാം നടത്തിയ ശ്രമം ഫലം കണ്ടു. അതിനായി ലോക നേതാക്കള്‍ ഫണ്ട് നല്‍കി. ഓരോ രാജ്യങ്ങളും ജനതയ്ക്കായി ഉത്തേജക പാക്കേജുകള്‍ നടപ്പാക്കി. എന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ വന്നാല്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *