റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാറശ്ശാല: കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് എത്തിയ സഹോദരിമാരാണ് സെറാഫിൻ ജെയിംസും സെലിനും. ഒരു വീട്ടിൽ നിന്ന് സമീപ വാർഡുകളിൽ രണ്ട് പാർട്ടികളുടെ സ്ഥാനാർഥികളായി ഒരുങ്ങിയിരിക്കുകയാണ് ഈ സഹോദരിമാർ.

കുളത്തൂർ പഞ്ചായത്ത് പെ‍ാഴിയൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായി സെറാഫിൻ ജെയിംസും, ഇളയ സഹോദരി സെലിൻ പരുത്തിയൂർ വാർഡിലെ സിപിഐ സ്ഥാനാർഥിയായും മത്സരിക്കുന്നു.

സെറാഫിൻ ജെയിംസ് 15 വർഷമായി പെ‍ാഴിയൂർ വാർഡിലും, സെലിൻ പത്ത് വർഷമായി പരുത്തിയൂർ വാർഡിലും കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇരുവരുടെയും കന്നി അങ്കമാണെങ്കിലും ഒരു വർഷം മുൻപ് നടന്ന കുളത്തൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സെറാഫിൻ കോൺഗ്രസ് പാനൽ സ്ഥാനാർഥി ആയിരുന്നു. സെറാഫിൻ ജെയിംസ് മുല്ലശ്ശേരിയിലും, സെലിൻ പരുത്തിയൂർ പള്ളിവിളാകത്തും ആണ് താമസിക്കുന്നത്. മനസ് നിറയെ സഹോദര സ്നേഹവുമായി എതിർ ചേരികളിലാണ് മത്സരിക്കുന്നതെങ്കിലും വിജയ പ്രതീക്ഷയിലാണ് സെറാഫിനും സെലിനും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *