നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ അല്‍ഖ്വയ്ദയുടെ ഭീകരാക്രമണ ഭീഷണി

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ അല്‍ഖ്വയ്ദ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. 5-11-2020 വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്
കേന്ദ്രസര്‍ക്കാരിന് കൈമാറി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്
കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്.

പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ നടത്താനാണ് അല്‍ഖ്വയ്ദ പദ്ധതിയിടുന്നതെന്നാണ് വിവരം. ഏറ്റവും കൂടുതല്‍ ഭീകരാക്രമണ സാദ്ധ്യത ബംഗാളിലാണെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ പ്രധാന നേതാക്കളെ എല്ലാം തന്നെ അല്‍ഖ്വയ്ദ ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിദേശ സഹായത്തോടെ അല്‍ഖ്വയ്ദയ്ക്ക് വേണ്ടി പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2020 ഒക്ടോബറിൽ പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും എന്‍ ഐ എ അറസ്റ്റ് ചെയ്‌ത
പതിനൊന്നോളം ഭീകരവാദികളെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അല്‍ഖ്വയ്ദ ഭീകരാക്രമണത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് തയാറാക്കിയത്. അല്‍ ഖ്വയ്ദയ്‌ക്ക് കേരളത്തിലടക്കം പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐ ബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →