ആര്‍ടിപിസിആര്‍ കിറ്റിൽ പിഴവ് , നടൻ ചിരഞ്ജീവി കോവിഡ് പോസിറ്റീവെന്ന റിപ്പോര്‍ട്ട് തെറ്റ്

ബെംഗളൂരു: കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്റീവാണെന്ന് നടന്‍ ട്വിറ്ററില്‍ അറിയിച്ചു.

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →