ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്ത് സോബി നല്‍കിയ മൊഴി കള്ളം, അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന മൊഴി കള്ളമെന്ന് തെളിഞ്ഞു

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്ത് സോബി നല്‍കിയ മൊഴി കള്ളമാണെന്ന് നുണപരിശോധനാ റിപ്പോര്‍ട്ടിൽ തെളിഞ്ഞു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന സോബിയുടെ മൊഴിയാണ് കളവാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരിക്കുന്നത്.

അപകടം സംഭവിക്കുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ ചില്ല് തകര്‍ത്തെന്നും, മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമായിരുന്നു അന്വേഷണ സംഘത്തിന് സോബി നല്‍കിയിരുന്ന മൊഴി. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായിരുന്നു നുണ പരിശോധന നടത്തിയത്.

നുണ പരിശോധന റിപ്പോർട്ട് കേന്ദ്ര ഫോറൻസിക് സംഘം സിബിഐക്ക് കൈമാറി. കേസിലെ ദുരൂഹതയകറ്റാനാണ് നുണ പരിശോധന റിപ്പോര്‍ട്ട് സിബിഐ പരിശോധിക്കാനൊരുങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുകയാണ്. വിഷ്ണു സോമസുന്ദരത്തിന്റെ സ്വര്‍ണക്കടത്തു ഇടപാടുകളെ കുറിച്ച് ബാലഭാസ്‌കറിന് അറിവുണ്ടോ എന്നും സിബിഐ പരിശോധിക്കും. ബാലഭാസ്‌കര്‍ മരിക്കുന്നതിനുമുമ്പ് തന്നെ വിഷ്ണു സ്വര്‍ണക്കടത്തു തുടങ്ങിയിരുന്നു. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് പരിശോധിക്കുകയാണ് സിബിഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന്‍ തോമസ് ഉണ്ടായിരുന്നതായാണ് കേസില്‍ സാക്ഷിയായ കലാഭവന്‍ സോബി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴില്‍ പറയുന്നത്.

ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന വിഷ്ണു സ്വര്‍ണക്കടത്തുകേസിലെ പ്രതിയാണ്. ബാലഭാസ്‌കറിനെ സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷ്ണുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നത്.

2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയില്‍ വെച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →