സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ക്ക് പൊതു ഭരണ വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും, പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരങ്ങളിലും പരമാവധി 48 മണിക്കൂര്‍ സമയത്തേക്ക് മാത്രമേ മുറികള്‍ അനുവദിക്കുകയുളളു. സ്ഥാനാര്‍ത്ഥികളുടേയോ കക്ഷികളുടേയോ ഓഫീസായി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുറികള്‍ അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഔദ്യോഗിക നിരക്കില്‍ വാടക ഈടാക്കണം.

കാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികള്‍ എംപി, എംഎല്‍എ, എക്‌സ് എംപി, എക്‌സ് എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍, മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുളള സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവര്‍ എന്നിവര്‍ക്ക് താമസത്തിന് പൂര്‍ണ്ണമായ മുറിവാടക ഈടാക്കണം. അധികാരത്തിലിരിക്കുന്ന കക്ഷികള്‍ക്കും മറ്റ് കക്ഷികളില്‍ പെട്ടവര്‍ക്കും ലഭ്യമായ താമസ സൗകര്യങ്ങള്‍ നീതിയുക്തമായി അനുവദിക്കണം. സ്ഥാനാര്‍ത്ഥികളോ കക്ഷികളോ അതിഥി മന്ദിരമോ ,കോണ്‍ഫറന്‍സ് ഹാളോ, പരിസരമോ തെരഞ്ഞടുപ്പ് പ്രചരണത്തിന് വേദിയാക്കാനോ പൊതുയോഗം നടത്താനോ പാടില്ല.

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്ക് മുറികള്‍ അനുവദിക്കാന്‍ പാടില്ല. കാബിനറ്റ് പദവിയിലിരിക്കുന്നവരുടെ ഉപയോഗത്തിന് ടൂറിസം ഗാരേജുകളില്‍ നിന്ന് അനുവദിച്ച വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുളളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →