തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു. കോവിഡ് കാലത്ത് തീര്‍ത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.
അസിസ്റ്റന്‍റ് സര്‍ജന്മാര്‍ക്കുപുറമേ കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങളും ശബരിമലയിലെ വിവിധ കേന്ദങ്ങളില്‍ ലഭ്യമാക്കും. ആരോഗ്യ വകുപ്പില്‍ നിന്ന് ആയിരത്തോളം ജീവനക്കാരെ നിയമിക്കും. ഡോക്ടര്‍മാര്‍ ഒരാഴ്ച റൊട്ടേഷനിലും മറ്റുജീവനക്കാര്‍ 15 ദിവസത്തെ റൊട്ടേഷനിലും പ്രവര്‍ത്തിക്കും.
നെഞ്ചിടിപ്പ് , ശ്വാസം മുട്ടല്‍, നെഞ്ചുവേദന, ഹൃദയാഘാതം എന്നിവയ്ക്ക് അടിയന്തിര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. സന്നിധാനം , പമ്പ, നിലക്കല്‍, ചരല്‍മേട്, എരുമേലി, എന്നിവിടങ്ങളില്‍ വിദഗ്ദ സംവിധാനങ്ങളോടെ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് അടിയന്തിര ഓപ്പറേഷന്‍ തീയേറ്ററുമുണ്ടാവും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എരുമേലി സ്എച്ച്.സിയിലും കാഞ്ഞിരപ്പളളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും. വിദഗ്ദ വൈദ്യ സഹായം ആവശ്യമുളള രോഗികള്‍ക്കായി സൗജന്യ ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.
പമ്പമുതല്‍ സന്നിധാനം വരെ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളും ഓക്‌സിജന്‍ പാര്‍ലറുകളും പ്രവ്രര്‍ത്തിക്കും. ഓക്‌സിജന്‍ ശ്വസിക്കാനും ഫസ്റ്റ് എയ്ഡിനും, ബ്ലഡ് പ്രഷര്‍ നോക്കാനുമുളള സംവിധാനവുമുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡിബ്രിഫിലേറ്റര്‍ ഉള്‍പ്പടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഉണ്ടാവും.
കോട്ടയത്തും പത്തനംതിട്ടയിലും 48 സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തു. പത്തനം തിട്ടയില്‍ 21 ഉം കോട്ടയത്ത് 27ഉം. കാസ്പ് കാര്‍ഡുളളവര്‍ക്ക് എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാം.

