റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോക്ടര്‍ വിവേക്‌ മൂര്‍ത്തി കോവിഡ്‌ നിയന്ത്രണ തലപ്പത്തേക്ക്‌

November 9, 2020 - 4:55 pm

മംഗളൂരു: ഇന്ത്യൻ – അമേരിക്കൻ ആരോഗ്യ വിദഗ്ധനായ ഡോ. വിവേക് ​​മൂർത്തി തിങ്കളാഴ്ച (09/11/20) അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന്റെ മൂന്ന് കോ-ചെയർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

43 കാരനായ വിവേക് മൂർത്തിയുടെ കുടുംബം കർണാടകയിലാണ്. ഹാർവാഡ് സർവകലാശാലയിൽ നിന്നും ബിരുദവും യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസും എം ഡിയും അദ്ദേഹം നേടി. ഡോ. വിവേക് മൂർത്തി 2014 മുതൽ 2017 വരെ വരെ യുഎസിന്റെ 19-ാമത് സർജൻ ജനറലായി സേവനമനുഷ്ഠിച്ചിരുന്നു.

അമേരിക്കയുടെ 19-ാമത്‌ സര്‍ജന്‍ ജനറലായിരുന്ന അമേരിക്കന്‍ ഇന്ത്യന്‍ പൗരന്‍ ഡോ. വിവേക്‌ മൂര്‍ത്തി ബൈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ നിറഞ്ഞ്‌ നിന്ന വ്യക്തിയായിരുന്നു. തന്റെ മുപ്പത്തിഏഴാംവയസില്‍ സര്‍ജന്‍ ജനറലായി അദ്ദേഹത്തെ പിടിച്ചുയര്‍ത്തിയത്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയായിരുന്നു. തുടര്‍ന്ന്‌ ട്രംപ്‌ പ്രസിഡന്റായപ്പോള്‍ ഡോ.മൂര്‍ത്തിയെ ആ സ്ഥാനത്തുനിന്നും നീക്കം ചെയ്‌തു. ട്രംപിനോട്‌ പകരംവീട്ടാന്‍ മൂര്‍ത്തിക്കുകിട്ടിയ അവസരമായിരുന്നു ഈ തെരഞ്ഞെടുപ്പ്‌ . ബൈഡന്‍ തന്റെ വിജയാനന്തരം ചെയ്‌ത പ്രസംഗങ്ങള്‍ ഡോ. മൂര്‍ത്തി അമേരിക്കയുടെ കോവിഡ്‌ കര്‍മ്മസേനയുടെ തലപ്പത്താകുമെന്ന സൂചന നല്‍കിയിരുന്നു. മൂര്‍ത്തിയുടെ തിരിച്ചുവരവ്‌ കൂടുതല്‍ കരുത്തോടെയായിരിക്കുമെന്ന്‌ അവര്‍ കരുതുന്നു.

യുഎസ്‌ പൊതുജനാരോഗ്യ സര്‍വീസ്‌ വൈസ്‌ അഡ്‌മിറലായി സേവനമനുഷ്ടിച്ച വേളയില്‍ ഡോ. മൂര്‍ത്തി നടത്തിയ എച്ച്‌ഐവി ബോധവല്‍ക്കരണ പ്രവര്‍ത്തികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സഹോദരി ലക്ഷ്‌മിയുമായി ചേര്‍ന്നായിരുന്നു നൂതന പരിപാടികള്‍ ആ മേഖലയില്‍ നടപ്പിലാക്കിയത്‌.
ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വ്വകലാശാല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 2.37 ലക്ഷം പേരാണ്‌ കോവിഡ്‌ രോഗ ബാധയില്‍ മരിച്ചത്‌. 10 കോടിയാണ്‌ രോഗികള്‍.

ഡോ. മൂര്‍ത്തി എല്ലാവര്‍ഷവും തന്റെ സ്വന്തം നാടായ മാണ്ഡ്യ ജില്ലയില്‍ മധൂര്‍ താലൂക്കില്‍ ഹല്ലെഗെരെ ഗ്രാമത്തില്‍ എത്താറുണ്ട്‌. രാഷ്ട്രീയവും ആതുര സേവനവും മൂര്‍ത്തിക്ക്‌ കുടുംബ പൈതൃകമാണ്‌ അദ്ദേഹത്തിന്റെ അച്ഛന്‍ ഡോ.ഷെട്ടി മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി പരേതനായ ഡി ദേവരാജ്‌ അരസിന്റെ അടുത്ത ആളായിരുന്നു. അച്ഛന്‍ കാനഡയിലെ ഹൃസ്വ ജീവിതത്തിന്‌ ശേഷം കുടുംബ സമേതം ഫ്‌ളോറിഡയിലേക്ക്‌ പറിച്ചുനടുകയായിരുന്നു. തുടര്‍ന്നാണ്‌ വിവേകിന്റെ ജന്മം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *