വയനാട്: കോവിഡ് പ്രതിരോധം നമ്മുടെ അടുക്കളകളില്‍ നിന്ന് തുടങ്ങണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ നടത്തിയ വെബ്ബിനാര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് മാരകമായിതീരുന്നത് ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവരിലായത് കൊണ്ടുതന്നെ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വരുത്തുന്ന മാറ്റം കോവിഡ് പോലുള്ള അസുഖങ്ങളെ തടഞ്ഞു നിര്‍ത്തും എന്ന് വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിച്ച ഡോ. സി.പി. മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.
കൃത്യമായ അളവില്‍, കൃത്യ സമയത്ത് പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതാണ് മികച്ച ആരോഗ്യത്തിന്റെ അടിസ്ഥാനം. മികച്ച ആരോഗ്യമുള്ള ശരീരത്തില്‍ കൊറോണ അടക്കമുള്ള രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയും കൂടും. തെറ്റായ ഭക്ഷണശീലങ്ങള്‍ എങ്ങനെയൊക്കെ പൊതുവായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നും വെബ്ബിനാര്‍ വിശദീകരിച്ചു. കൂടാതെ ആരോഗ്യകരമായ പാചകരീതികളും പരിചയപ്പെടുത്തി.
ബാലുശ്ശേരി ഐസിഡിഎസുമായി സഹകരിച്ച് നടത്തിയ വെബ്ബിനാറില്‍ സിഡിപിഓ ശ്രീമതി എൻ.പി. തസ്ലീന, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍ എം.വി, ശ്രീ സി. ഉദയകുമാര്‍ തുങ്ങിയവര്‍ സംസാരിച്ചു.

