ഭീമനടി: വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യിഡിഎഫ് പ്രവര്‍ത്തകന് മര്‍ദ്ദനം. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ വാര്‍ഡ് യുഡിഎഫ് ചെയര്‍മാന്‍ മൗക്കോട് സ്വദേശി കുര്യത്താനം ജോണി(51)ക്കാണ് മര്‍ദ്ദനമേറ്റത്. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിന് സമീപം ശനിയാഴ്ച (7/11/2020) ഉച്ചയോടെയാണ് സംഭവം. കിഡ്‌നി രോഗികൂടിയായ ജോണി മര്‍ദ്ദനമേറ്റ് പരിക്കുകളോടെ ചെറുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുന്നുംകൈ കണ്‍സ്യൂമര്‍ സ്റ്റോര്‍ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ മധുവാണ് മര്‍ദ്ദിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് മധുവിന്റെ ഇരട്ട വോട്ടുകളിലൊന്ന് നീക്കം ചെയ്തത് സംബന്ധിച്ചുളള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വച്ചാണ് മധു തന്നെ മര്‍ദ്ദിച്ചതെന്ന് ജോണി ചിറ്റാരിക്കാല്‍ പേലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മധുവിനെതിരെ പോലീസ് കേസെടുത്തു .
മര്‍ദ്ദനത്തിനെതിരെ വെസ്‌ററ് എളേരി യുഡിഎഫ് കമ്മറ്റി പ്രതിഷേധിച്ചു. ഭീമനടി ടൗണില്‍ നടന്ന പ്രതിഷേധയോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എസി ജോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ എം അബുബേക്കര്‍ അദ്ധ്യക്ഷത വഹിച്ചു.ജാതിയില്‍ അസിനാര്‍, ജോയി കിഴക്കരക്കാട്ട്, കെജെ വര്‍ക്കി, ശരീഫ് വാഴപ്പളളി,ശാജി അറക്കകാലായില്‍ രാജേഷ് തമ്പാന്‍,മാത്യു വര്‍ക്കി, പികെ അബുബേക്കര്‍, മുഹമ്മദാലി പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു.