ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെന്‍ഷന്‍ സുപ്രീം കോടതി വിധിക്ക് വിധേയമായി നടപ്പാക്കണമെന്ന് ഹൈക്കോടി.

കൊച്ചി: ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ 2018 ഒക്ടോബര്‍ 12 ലെ വിധി ആറ് മാസത്തിനകം നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എച്ച്എന്‍എല്‍, കേരള വനം വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ അടക്കമുളളവര്‍ നല്‍കിയ 80 ഓളം കോടതിയലക്ഷ്യ ഹര്‍ജികളിലാണ് നിര്‍ദ്ദേശം

സുപ്രീം കോടതിയിലെ നിലവിലുളള കേസിലെ വിധിയുടെ തീര്‍പ്പിന് വിധേയമായിട്ടാവും ഇതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന 400ഓളം പേര്‍ക്കാണ് വിധി ബാധകമാവുക. ഹൈക്കോടതിയുടെ ഉത്തരവ് ഇപിഎഫ് നടപ്പിലാക്കാഞ്ഞതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തളളുകയായിരുന്നു. ഇപ്പോള്‍ പുനപരിശോധനാ ഹര്‍ജി നിലവിലുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന് ഇപിഎഫ് സെന്‍ട്രല്‍ കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതേ തുടര്‍ന്നാണ് ജീവനക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക് കൂടുതല്‍ വിഹിതം അടയ്ക്കാനും പദ്ധതി ആനുകൂല്ല്യം കൈപ്പറ്റാനും എല്ലാ തൊഴിലാളികള്‍ക്കും അര്‍ഹതയുണ്ടെന്നായിരുന്നു 2018ലെ ഹൈക്കോടതി ഉത്തരവ്. പെന്‍ഷന് അര്‍മായ പരമാവധി ശമ്പളം നിജപ്പെടുത്തിയും പെന്‍ഷന്‍ കണക്കാക്കാന്‍ അവസാനത്തെ 12 മാസത്തിന് പകരം 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2014ല്‍ കൊണ്ടുവന്ന ഭേതഗതിയും പി.എഫ് ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →