റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യ ശാസനം.

November 7, 2020 - 7:21 am

ന്യൂ ഡല്‍ഹി:കൊച്ചി മരടില്‍ പൊളിച്ചുമാറ്റിയ ഫ്‌ളാറ്റുകളിലെ ഉടമകള്‍ക്കും സര്‍ക്കാരിനും നല്‍കേണ്ട നഷ്ടപരിഹാരം എപ്പോള്‍ കൊടുത്തുതീര്‍ക്കുമെന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് 4 ആഴ്ചക്കകം നല്‍കണമെന്ന് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സുപ്രിം കോടതി അന്ത്യ ശാസനം നല്‍കി. ഇത് അവസാന താക്കീതാണെന്നും നിലപാടറിയിച്ചില്ലെങ്കില്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ വില്‍ക്കുന്നതിനുളള തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്നും ജസ്റ്റീസ് ആര്‍ എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു.

എന്നാല്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നാണ് ഫ്‌ളാറ്റുടമകള്‍ കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് ഫ്‌ളാറ്റുടമകള്‍ ഉള്‍പ്പടെ എല്ലാ കക്ഷികളോടും നിലപാടുകള്‍ എഴുതി നല്‍കാന്‍ കോതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *