മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി 14 ദിവസത്തെ ജുഡഷ്യല്‍ കസ്റ്റഡിയില്‍. 6 മണിക്കൂര്‍ നീണ്ട നടപടികള്‍ക്കു ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
അലീബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് നോട്ടീസ് നല്‍കിയിരുന്നു. പോലീസ് കയ്യേറ്റം ചെയ്‌തെന്നും, ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും, അര്‍ണബിന്‍റെ വീട്ടുകാരേയും കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.
അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. മുംബൈ പോലീസിനും റിപ്പബ്ലിക്ക് ടിവിക്കും ഇടയില്‍ ഏറെനാളായി തുടരുന്ന ശീതസമരത്തിനൊടുവിലാണ് അറസ്റ്റ്. കോടതിയില്‍ നേരത്തെ അവസാനിപ്പിച്ച കേസ് ആയുധമാക്കിയാണ് മുംബൈ പോലീസ് നാടകീയ നീക്കം നടത്തിയത്.
അതിനിടെ ഗോസ്വാമക്കെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പോലീസ് സംഘത്തിലെ വനിതാ ഓഫീസറോഡ് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ് . ഐപിസി.സെക്ഷന്‍353, 504, 506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.