സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനും സി പി എം നേതാവുമായ പി. ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് 4/11/2020 ബുധനാഴ്ച രാവിലെ 8.15 നാണ് മരണം സംഭവിച്ചത്.

നിലവിൽ സി പി എം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായ പി. ബിജു ഡി വൈ എഫ് ഐ ട്രഷററും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും ആയിരുന്നു.

Share
അഭിപ്രായം എഴുതാം