ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്ന് എന്നവകാശപ്പെട്ട് പജഞ്ജലി പുറത്തിറക്കിയ സ്വാസരി കൊറോണില്‍ എന്ന മരുന്നിന് നാലുമാസം കൊണ്ട് 250 കോടിരൂപയുടെ വില്‍പ്പന. ഒക്ടോബര്‍ 18 വരെ മരുന്നിന്‍റെ 25 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയിലും വിദേശത്തുമായി വില്‍പ്പന നടത്തിയിരുന്നു. ജൂണ്‍ 23 നായിരുന്നു കൊറോണ ഭേതമാക്കുമെന്ന് അവകാശപ്പെട്ട് മരുന്ന് പുറത്തിറക്കിയത്.
അംഗീകൃത പരീക്ഷണങ്ങള്‍ ഒന്നും നടത്താതെ പുറത്തിക്കിയ പതഞ്ജലിയുടെ മരുന്നിന് ആയുഷ് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു.
വിവാദങ്ങള്‍ ഉയര്‍ന്നതോടെ കൊറോണിലിനെ കോവിഡ് മരുന്നായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുളള വിശദീകരണവുായി ബാബാരാംദേവ് രംഗത്തെത്തി.