എട്ടികുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം

ചന്ദേര: കാലിക്കടവ് എച്ചികുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം. ദേശീയ പാതയോരത്തെ ഭണ്ഡാരവും ക്ഷേത്ര നടയിലെ ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവര്‍ന്നു. ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും മൊബൈല്‍ഫോണും കവര്‍ന്നു.

നാലമ്പലത്തിനകത്ത് കടക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കമ്പിപ്പാരകൊണ്ടാണ് രണ്ട്ഭണ്ഡാരങ്ങളും തകര്‍ത്തത്. ചന്ദേര പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സമീപ കാലത്തായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുളള മോഷണങ്ങള്‍ പതിവായിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം