മാധ്യമ വാര്‍ത്തകളുടെ നേര് ജനങ്ങളെ അറിയിക്കാന്‍ സ്വതന്ത്ര സംവിധാനം ഉണ്ടാവണമന്ന് എം.എ. ബേബി

തിരുവനന്തപുരം: വേദനിപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമായ നുണകളാണ് സത്യമെന്ന മട്ടില്‍ ഇന്ന് പ്രചരിക്കുന്നതെന്നും മാദ്ധ്യമ വാര്‍ത്തകളുടെ നേര് ജനങ്ങളെ അറിയിക്കുന്നതിന് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വതന്ത്ര സംവിധാനം ഉണ്ടാക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. പാശ്ചാത്യ നാടുകളിലും മറ്റും ഇത്തരം സംവിധാനം ഉണ്ട്.

കേരള മീഡിയ അക്കാഡമിയുടെ മീഡിയ മാഗസിന്‍റെ അയോദ്ധ്യ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു അദ്ധ്യക്ഷനായിരുന്നു. മാധ്യമ പ്രവര്‍ത്തക സരിത വര്‍മ്മ മാസികയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. വക്കം മൗലവി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെളൡംഗലം, വക്കം മൗലവി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.സുഹൈര്‍, സെക്രട്ടറി ഡോ. കായംകുളം യൂനൂസ് എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →