പാവപ്പെട്ടവര്‍ക്ക് 1000 വീടുകള്‍ വെച്ചുകൊടുത്ത സേവാഭാരതിയുടെ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

തൃശൂര്‍: കേരളത്തിലെ സേവാ ഭാരതിയുടെ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. സേവാ ഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതികൂല പരിതസ്ഥിതികളില്‍പോലും മഹത്തായ പ്രവര്‍ത്തനമാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഒരു സന്നദ്ധ സംഘടന പാവപ്പെട്ടവര്‍ക്ക് 1000 വീടുകള്‍ പണിത് നല്‍കുന്നത് അത്ഭുതകരമായ കാര്യമാണ്. കൊറോണ പ്രതിസന്ധി മറികടക്കാന്‍ പ്രതിഫലേച്ഛകൂടാതെ സന്നദ്ധ പ്രവര്‍ത്തനം നത്തുന്ന പ്രവര്‍ത്തകര്‍ രാജ്യത്തിന് തുണയാണെന്നും മന്ത്രി പറഞ്ഞു.

സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. പ്രസന്ന മൂര്‍ത്തി അദ്ധ്യക്ഷനായിരുന്നു. ആര്‍.എസ്.എസ് പ്രാന്തസംഘ ചാലക് പി ഇബി മേനോന്‍, പ്രാന്ത പ്രചാരക് പിഎന്‍ ഹരികൃഷ്ണകുമാര്‍, പ്രാന്ത സഹസേവാ പ്രമുഖ് എംസി വത്സന്‍, സേവാ ഭാരതി ദേശീയ പ്രസിഡന്റ് പന്നലാല്‍ ബന്‍സാലി, വൈസ് പ്രസിഡന്റ് ഋഷിപാല്‍ ഡഡ് വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം