തലശേരി സബ്‌ കളക്ടറായിരുന്ന ആസിഫ്‌ കെ യൂസഫിനെതിരെ നടപടി

കണ്ണൂര്‍: തലശ്ശേരി സബ്‌‌ കളക്ടറായിരുന്ന ആസിഫ്‌ കെ.യൂസഫിനെതിരെ കൂടതല്‍ നടപടികള്‍ സ്വീകരിക്കുന്നു. ആസിഫിന്‍റെ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം കണയന്നൂര്‍ തഹസീല്‍ദാറാണ്‌ നടപടി സ്വീകരിച്ചത്‌.

ഐ. എ.എസ്‌ നേടാനായി ആസിഫ്‌ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ആസഫിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആസിഫിന്‍റെ ഐഎഎസ്‌ റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ആസിഫ്‌ നിലവില്‍ കൊല്ലം ജില്ലാ ഡെവലപ്പ്‌മെന്‍റ് ‌ കമ്മീഷണറായി തുടരുകയാണ്‌. കഴിഞ്ഞ മാസമാണ്‌ അദ്ദേഹത്തിന്‌ ഈ നിയമനം നല്‍കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →