റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേല്‍ മേരിയാണ് (50) ഭര്‍ത്താവ് ടോമിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

1-11-2020 ഞായറാഴ്ച രാത്രി 10.30നാണു സംഭവം. മദ്യപിച്ചെത്തിയ ടോമി ബഹളമുണ്ടാക്കുകയും ചുറ്റിക ഉപയോഗിച്ചു മേരിയെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നില്‍ അടിച്ച് മരണം ഉറപ്പിച്ചു. അതിനു ശേഷം കണ്ണൂര്‍ ഇരിട്ടിയിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചു സംഭവം അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

സഹോദരൻ അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് ഇവര്‍ സിഐ ടി.ആര്‍.രാജേഷ്കുമാറിനെ വിളിച്ച് കൊലപാതക വിവരം പറഞ്ഞു. പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വീടിന്റെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. മദ്യപിച്ചെത്തുന്ന ടോമി സ്ഥിരമായി ഭാര്യയുമായി വഴക്കിടുമായിരുന്നു എന്ന് സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *