ചിരഞ്ജീവി സര്‍ജയുടെ പെട്ടെന്നുള്ള മരണത്തിൻ്റെ ആഘാതത്തിൽ നിന്ന് സിനിമാ ലോകവും ചിരജ്ഞീവിയുടെ കുടുംബവും മുക്തിനേടിയിട്ടില്ല. എങ്കിലും ചുരുവിൻ്റെ കുഞ്ഞിൻ്റെ വരവോടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി തിരികെയെത്തി തുടങ്ങി. ഇക്കഴിഞ്ഞ 22നാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു
കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥി എത്രത്തോളം കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് പറയുകയാണ് കുഞ്ഞിന്‍റെ മുത്തച്ഛനും മേഘ്നയുടെ അച്ഛനുമായ സുന്ദര്‍ രാജ്. കുട്ടിയെയും മേഘ്നയെയും കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് മേഘ്നയുടെ വീട്ടിലേക്ക് മാറ്റിയത്. കുഞ്ഞിൻ്റ ചെല്ല പേരിനെ കുറിച്ചും പറഞ്ഞു.ഞങ്ങളുടെ ചിന്തകളെയും ദു:ഖങ്ങളെയും അകറ്റാൻ വന്നവനാണ് ചീരുവിൻ്റ മകൻ , അത് കൊണ്ട് “ചിന്തു എന്നാണ് ഞാനവനെ വിളിക്കുന്നതെന്നാണ് സുന്ദർരാജ് പറഞ്ഞത്.
ചിരുവിന്‍റെ മകന്‍ ചിന്തു. ഓരോ തവണയും അവനെ നോക്കുമ്പോള്‍ ചിരുവിന്‍റെ സാന്നിധ്യമാണ് അനുഭവപ്പെടുന്നതെന്നും ചെറുമകന്‍റെ പേരിടല്‍ ചടങ്ങ് ആഘോഷമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുന്ദര്‍രാജ് പറഞ്ഞു. കഠിനമായ അനുഭവങ്ങളിലും വീഴാതെ നിന്ന മകള്‍ മേഘ്നയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും സുന്ദര്‍രാജ് പറയുന്നു.