റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട്ടെ അഞ്ച് അതിര്‍ത്തി റോഡുകളില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തും. 

October 31, 2020 - 6:08 pm

കാസര്‍കോട്: കര്‍ണ്ണാടക ജില്ലയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുളള 17 അതിര്‍ത്തി റോഡുകളില്‍ അഞ്ച് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ യാത്രക്കാരെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കും. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കടക്കുന്നവരില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്‌ കൈവശമില്ലാത്തവരെയാണ്  ആന്‍റിജന്‍ ടെസ്റ്റിന്  വിധേയമാക്കുന്നത്.ജില്ലാകളക്ടര്‍ ഡോ.ഡി സജിത്ബാബുവിന്‍റെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചേര്‍ന്ന കൊറോണ കോര്‍ കമ്മ്റ്റിയിലാണ്  ഇത് സംബന്ധിച്ച തീരുമാനമെടുത്തത്., 

തലപ്പാടി ചെക്കപോസ്റ്റ് ,അഡ്ക്കസ്ഥല-അഡ്യനടുക്ക റോഡ് , അദൂര്‍-കൊട്ട്യാഡി-സുളളുസ്റ്റേറ്റ് ഹൈവേ, പാണത്തൂര്‍-ചേമ്പേരി  -മടിക്കേരി ഹൈവേ, മണമൂല- സുളള്യ റോഡ് എന്നീ റോഡുകളിലാണ്  പരിശോധനാ സൗകര്യം ഒരുക്കുക. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ആന്‍റിജന്‍ പരിശോധധനാ സൗകര്യം ഉണ്ടായിരി്ക്കും . . വൈകിട്ട 6 മുതല്‍ രാവിലെ 6വരെ മറ്റുസംസ്ഥാനങ്ങളില്‍  നിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജാക്കണം. 

റവന്യൂ,പോലീസ്. അദ്ധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യ പ്രവര്‍ത്തകരേയും  അതിര്‍ത്തി ചെക്ക്  പോസ്റ്റു കളില്‍ നിയോഗിക്കും.ചികിത്സക്കോ മറ്റ്  അടിയന്തിര ആവശ്യങ്ങള്‍ ക്കോ വന്ന് അന്നുതന്നെ മടങ്ങിപോകുന്നവര്‍ക്കും ദിവസേന യാത്ര ചെയ്യുന്നവര്‍ക്കും അതിര്‍ത്തിയിലെ പരിശോധന ആവശ്യമില്ല. കര്‍ണ്ണാടകയുടെ തൊട്ടടുത്ത പഞ്ചായത്തുകളിലേക്ക് മാത്രമായി വരുന്നനരേയും രജിസ്ട്രേഷന്‍ കൂടാതെ യാത്ര ചെയ്യാന്‍ അനുവദിക്കും. അവര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തികള്‍ കടന്നുപോകുന്നില്ലെന്ന്  പഞ്ചായത്ത് ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *