റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പിന് മുട്ടി രാഷ്ട്രീയപ്രവർത്തകർ. തീയതി തീരുമാനിച്ചിട്ടില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രചരണം ആരംഭിച്ചു

October 31, 2020 - 4:08 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് സംസ്ഥാനം. തിരഞ്ഞെടുപ്പിലെ തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥികളെ നിർണ്ണയിച്ചിട്ടില്ല. പ്രചരണം തുടങ്ങി. പലയിടത്തും സ്ഥാനാർത്ഥികളുടെ ഫോട്ടോയും വച്ച് പോസ്റ്ററുകൾ ഉയർന്നു തുടങ്ങി. ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കിയാണ് തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ മുന്നണികൾ തീരുമാനിച്ചിട്ടുള്ളത്. സിപിഎം തീരുമാനിച്ചിട്ടുള്ള ആളുകൾ പകുതിയിലധികം പേരും 40 വയസ്സിന് താഴെയുള്ളവരാണ്. ഭൂരിപക്ഷം വാർഡുകളിലും സ്ഥാനാർഥി നിർണയം പൂർത്തിയായി. പ്രചാരണം തുടങ്ങി.

യുഡിഎഫും, ബിജെപിയും സ്ഥാനാർഥികളെ നിർണയിച്ചിട്ടില്ലെങ്കിലും പുതുമുഖങ്ങളെ തന്നെയാണ് ഇറക്കാനുദ്ദേശിക്കുന്നത് എന്നാണ് സൂചന.
റോഡുകളും ഇലക്ട്രിക് പോസ്റ്റുകളും ചുമരുകളും ഉറപ്പിച്ചുകഴിഞ്ഞു.

അമ്പതു ശതമാനം സംവരണസീറ്റിലേക്ക് വാർഡുകളിലെ തന്നെ സ്ത്രീകളെ കണ്ടുപിടിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *