മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി

കരിങ്കുന്നം: മൂന്നുനില കെട്ടിടത്തിന്‍റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുനയിപ്പിച്ച് താഴെയിറക്കി.

യുവാവിന് 17 വയസ്മാത്രം പ്രായമുളള പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ എത്തിയ യുവാവിനോട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹമടക്കമുളള കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് വിടുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്നെ പെണ്‍കുട്ടിയെ കാണണമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിന്നിറങ്ങിയ യുവാവ് സ്റ്റേഷന്‍റെ എതിര്‍ വശത്തുളള മൂന്നുനില കെട്ടിത്തിന്‍റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അനുനയിപ്പിച്ച് താഴെയിറക്കിയത്. തൊടുപുഴയില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.

Share
അഭിപ്രായം എഴുതാം