കൊറിയര്‍ വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിയെടുക്കുന്ന ജീവനക്കാരന്‍ അറസ്റ്റിലായി

ആലുവ: വ്യാജവിലാസത്തില്‍ കൊറിയര്‍വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിപ്പ് നടത്തുയ ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിലായി. കണ്ണൂര്‍ അഴീക്കോട് സലഫി മുസ്ലീം പളളിക്ക് സമീപം പിസി ലൈന്‍ വീട്ടില്‍ സന്ദീപ്(31) ആണ് പോലീസ് പിടിയിലായത്.

കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രതി വ്യാജ വിലാസം നിര്‍മ്മിച്ച് സ്വര്‍ണ്ണം ബുക്കുചെയ്യുകയും പാഴ്‌സല്‍ എത്തുമ്പോള്‍ കവര്‍ തുറന്ന് സ്വര്‍ണ്ണം എടുത്തശേം വീണ്ടും കവര്‍ ഒട്ടിച്ച് വിലാസത്തില്‍ ആളില്ലെന്ന പറഞ്ഞ് തിരിച്ചയക്കുകയുമാണ് ചെയ്തിരുന്നത്.

ബാംഗളൂരിലെ കമ്പനി തിരിച്ചെത്തിയ കവറുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം നഷ്‌പ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ആലുവാ ഈസ്റ്റ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. ആറ് ലക്ഷത്തോളം രൂപയുടെ പത്ത് സ്വര്‍ണ്ണഉരുപ്പടികളാണ് ഇയാള്‍ മോഷ്ടിച്ചത്.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികേയന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →