സ്വർണക്കടത്തിൽ എം.എൽ.എയ്ക്കും പങ്കുണ്ടെന്ന് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് മുഖ്യ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി.

കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് സൗമ്യയുടെ വെളിപ്പെടുത്തൽ. മറ്റൊരു മുഖ്യപ്രതിയായ കെ.ടി.റമീസ് ഈ എംഎല്‍എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. റമീസ് വഴിയായിരുന്നു എംഎല്‍എയുടെ ഇടപെടലുകള്‍ എന്നാണ് സൗമ്യ വ്യക്തമാക്കിയത്.

എന്നാൽ ഈ മൊഴിയിൽ എം.എൽ.എയ്‌ക്ക് പ്രതികൂലമായ തെളിവുകൾ അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുകള്‍ ശേഖരിച്ചതിന് ശേഷം എംഎല്‍എയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →