റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസ് ജീവനക്കാരൻ യാത്രക്കാരോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയ ദിവസം തന്നെ സ്വകാര്യ ബസ് ജീവനക്കാരൻ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ചവശനാക്കി

October 22, 2020 - 2:02 am

കോട്ടയം : 21- 10- 2020 ന് ബസ്സ് ജീവനക്കാർക്കായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. ബസ്സിൽ യാത്ര ചെയ്യുന്ന യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്നുള്ള ചട്ടങ്ങൾ ഇതിൽ പറയുന്നുണ്ട്. മാർഗനിർദേശം പുറപ്പെടുവിച്ച അന്നുതന്നെ കോട്ടയത്തെ സംഭവിച്ചത് മറ്റൊന്നാണ്. അപകടകരമായി ബസ് ഓടിച്ചതിൽ ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ ബസ് ജീവനക്കാരനെ മർദ്ദിച്ചു. കോട്ടയം കുറുപ്പന്തറയിൽ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതുപ്പള്ളി സ്വദേശി ബിപിൻ വർഗീസ് ആണ് യാത്രികൻ . ആവേ മരിയ എന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് മർദ്ദിച്ചത്.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ബിബിനും സഹോദരനും . അപകടകരമായ രീതിയിൽ ഓടിച്ചുവന്ന ബസ്സിനെ പിൻഭാഗം ബൈക്കിൽ ഉണ്ടായിരുന്ന ബിബിൻ ചെറുതായി തട്ടി. നിർത്താതെ മുന്നോട്ടുപോയ ബസ് ജീവനക്കാരോട് സംസാരിക്കാൻ ബിബിനും സഹോദരനും അടുത്ത ജംഗ്ഷനിൽ എത്തി. ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി മർദിക്കാൻ തുടങ്ങി യാത്രക്കാർ ദൃശ്യം മൊബൈലിൽ പകർത്തി പുറത്തുവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *