ഷോപിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ റെബാന്‍ പ്രദേശത്ത് ഭീകരരുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്ന് സൈന്യം എകെ റൈഫിളും പിസ്റ്റളും കണ്ടെടുത്തു. ഏത്‌ വിഭാഗത്തില്‍പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈനികോദ്യോഗസ്ഥര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →