റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെലങ്കാനക്ക് 15 കോടിയുടെ സഹായവുമായി ഡല്‍ഹി മുഖ്യമന്ത്രി

October 21, 2020 - 7:48 pm

ന്യൂഡല്‍ഹി: മഴയിലും വെള്ളപ്പൊക്കത്തിലും കഷ്ടപ്പെടുന്ന തെലങ്കാനക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 15 കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ ജനങ്ങള്‍ തെലങ്കാനയിലെ സഹോദരീസഹോദരന്മാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്. സഹായത്തിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഫോണിലൂടെ നേരിട്ട് വിളിച്ച് നന്ദിയറിയിച്ചു

അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മഴയിലും വെള്ളപ്പൊക്കത്തിലും നഗരത്തിലെ ടാങ്കുകളും തടാകങ്ങളും കരകവിയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ തുടര്‍ന്നാണ് നിര്‍ദേശം.നഗരത്തിലെ ടാങ്കുകള്‍ക്ക് സംഭരണശേഷിക്ക് അനുസൃതമായ വെള്ളമുണ്ടെന്നും കരകവിയാനുള്ള സാധ്യത കൂടുതല്‍ അപകടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *