റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിട്ടയേഡ് ഗവൺമെൻറ് ഉദ്യോഗസ്ഥൻ പ്രധാന അധ്യാപികയായ ഭാര്യയുടെ ഒത്താശയോടെ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു.

October 21, 2020 - 11:51 pm

കോയമ്പത്തൂർ : 65 വയസ്സുകാരനായ റിട്ടേൺ ഗവൺമെൻറ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ഒത്താശയോടെ പ്രൈമറി സ്കൂൾ വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു. ഭാര്യ പ്രധാന അധ്യാപികയായ സ്കൂളിലെ വിദ്യാർഥിനിയാണ് ഇര. പൊള്ളാച്ചിയിൽ നിന്ന് 40 കിലോമീറ്റർ ദൂരെയുള്ള സ്കൂളിലാണ് സംഭവം. 21- 10- 2020 ബുധനാഴ്ച ഇരുവരെയും പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
പൊള്ളാച്ചി മക്കിനാംപെട്ടി സ്വദേശി തങ്കവേലുവും ഭാര്യ അയ്യമ്മാളുമാണ് കുറ്റാരോപിതർ.

റിട്ടയേഡ് ഉദ്യോഗസ്ഥനായ തങ്കവേലു ഭാര്യ അയ്യമ്മാളെ സ്കൂളിലേക്ക് കൊണ്ടുവിടാനായി എന്നും വന്നിരുന്നു. വിശ്രമവേളകളിൽ കുട്ടിയെ അടുത്ത് വിളിച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. വീട്ടിൽ പരാതി പറയാതിരിക്കാനും പുറത്തറിയാതിരിക്കാനുമായി അയ്യമ്മാൾ കുട്ടിയെ ക്രൂരമായി മർദിക്കു മായിരുന്നു. സഹിക്കവയ്യാതായപ്പോൾ കുട്ടി രക്ഷിതാക്കളോട് കാര്യം തുറന്നു പറഞ്ഞു. രക്ഷിതാക്കൾ മഹിളാ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. തങ്കവേലുവിൻറെ തുടർച്ചയായ ഭീഷണിയെ തുടർന്ന് കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. രക്ഷിതാക്കളുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു. തങ്കവേലുവിനേയും അയ്യമ്മാളേയും പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *