ബല്ലിയ വെടിവെയ്പ്: നടപടിയ്ക്ക് നിര്‍ദേശിച്ച് മുഖ്യമന്ത്രി

ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ബിജെപി എംഎല്‍എയുടെ സഹായി 46കാരനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ നടപടിയ്ക്ക നിര്‍ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തതായി ആഭ്യന്തര ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അവസ്തി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുകയും ഉത്തരവാദികള്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വെടിവെയ്പ് നടന്ന സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്നുതവണ വെടിയുതിര്‍ത്തതായും മൈതാനത്ത് തടിച്ചുകൂടിയ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതായും എഎന്‍ ഐ പുറത്തുവിട്ട 5 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ പരാതിയില്‍ 15 മുതല്‍ 20 വരെ പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →