റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഡാക്ക് എല്ലാകാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകം. അഭ്യന്തര വിഷയങ്ങളിൽ ചൈന അഭിപ്രായം പറയേണ്ട

October 16, 2020 - 1:57 am

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ചൈന അഭിപ്രായം പറയേണ്ട എന്ന് വിദേശകാര്യ വക്താവ് നിലപാട് അറിയിച്ചു. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് തങ്ങൾ കരുതുന്നില്ല എന്ന് ഏഴാം സൈനിക തല ചർച്ചയ്ക്കുശേഷം ചൈന പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ലഡാക്ക് എല്ലാകാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിന് തയ്യാറായി ഇരിക്കാൻ ചൈനീസ് സൈനികരോട് പ്രസിഡൻറ് ഷീ ജിൻപിങ് ആവശ്യപ്പെട്ടതായി ചൈനീസ് വാർത്ത ഏജൻസി സിൻഹ്വ റിപ്പോർട്ട് ചെയ്തു. ഷാസൂ നഗരത്തിലെ സൈനികരെ സന്ദർശിച്ച അവസരത്തിലാണ് ഷീ ആഹ്വാനം ചെയ്തത്. സൈനികർ ഉയർന്ന ജാഗ്രത പുലർത്തണം മനസ്സും ഊർജ്ജവും പൂർണമായും യുദ്ധത്തിന് തയ്യാറായ നിലയിലായിരിക്കണം എന്ന് ഷീ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *