റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

*66 പേര്‍ രോഗമുക്തി നേടി

*83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് : ജില്ലയില്‍ ഇന്നലെ (14.10.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.രണ്ട്പേരുടെ ഉറവിടം വ്യക്തമല്ല.ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5209 ആയി. 4084 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 29 പേര്‍ മരണപ്പെട്ടു. നിലവില്‍ 1096 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 315 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

രോഗബാധിതര്‍ 

മുട്ടില്‍ സ്വദേശികള്‍ 19, മീനങ്ങാടി സ്വദേശികള്‍ 13, കണിയാമ്പറ്റ സ്വദേശികള്‍ 8, ബത്തേരി, മാനന്തവാടി 7 പേര്‍, മേപ്പാടി സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി സ്വദേശികള്‍ 5, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍ സ്വദേശികള്‍ 2 പേര്‍ വീതം, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, പനമരം, വൈത്തിരി, വെള്ളമുണ്ട, പൂതാടി സ്വദേശികളായ ഓരോരുത്തരും കര്‍ണാടകയില്‍ നിന്ന് വന്ന വാരാമ്പറ്റ സ്വദേശിയുമാണ് രോഗബാധിതരായത്.

66 പേര്‍ക്ക് രോഗമുക്തി

വൈത്തിരി സ്വദേശികള്‍ 8,പനമരം സ്വദേശികള്‍ 7, തവിഞ്ഞാല്‍, നെന്മേനി 6 പേര്‍ വീതം, മാനന്തവാടി 5 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേര്‍ വീതം,  മേപ്പാടി, ബത്തേരി 3 പേര്‍ വീതം, തിരുനെല്ലി, മുട്ടില്‍, പൊഴുതന 2 പേര്‍ വീതം, എടവക, കല്‍പ്പറ്റ, അമ്പലവയല്‍, വെള്ളമുണ്ട, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 9 പേരുമാണ്  രോഗമുക്തരായത്.

235 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (14.10) പുതുതായി നിരീക്ഷണ ത്തിലായത് 235 പേരാണ്. 312 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4410 പേര്‍. ഇന്നലെ വന്ന 81 പേര്‍ ഉള്‍പ്പെടെ 821 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 2546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 112277 സാമ്പിളുകളില്‍ 111435 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 106226 നെഗറ്റീവും 5209 പോസിറ്റീവുമാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8538/covid-19-:-wayanad-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *