റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൃഗങ്ങള്‍ക്കിടയില്‍ കോവിഡ്: ഫാർമുകളില്‍ വളര്‍ത്തുന്ന 10 ലക്ഷം മിങ്കുകളെ കൊല്ലാന്‍ നിര്‍ദേശിച്ച് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍

October 15, 2020 - 9:46 am

നോര്‍ത്ത് ജട്ട്ലാന്‍ഡ്: മൃഗങ്ങള്‍ക്കിടയില്‍ കോവിഡ് -19 ഉണ്ടായതിനെത്തുടര്‍ന്ന് ഫാർമുകളില്‍ വളര്‍ത്തുന്ന 10 ലക്ഷം മിങ്കുകളെ കൊല്ലാന്‍ നിര്‍ദേശിച്ച് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജന്തുവിഭാഗത്തില്‍ പെട്ടവയാണ് മിങ്കുകള്‍. മിങ്ക് ഫാർമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരാളില്‍ കൊവിഡ് പടര്‍ന്നതോടെയാണ് മൃഗങ്ങളിലെ രോഗം സംബന്ധിച്ച അന്വേഷണം നടന്നത്. അപ്പോഴാണ് മിങ്കുകളിലും രോഗം വ്യാപിച്ചതായി വ്യക്തമാവുന്നത്. യുഎസ് കാര്‍ഷിക വകുപ്പാണ് മിങ്കുകള്‍ രോഗവാഹകരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നോര്‍ത്ത് ജട്ട്ലാന്‍ഡിലെ മിങ്കുകളിലാണ് ആദ്യം കൊവിഡ് പടര്‍ന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ, മിങ്ക് ഫാർമുകളില്‍ രോഗ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നിരുന്നാലും, കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഒക്ടോബര്‍ ആരംഭത്തോടെ, നോര്‍ത്ത് ജട്ട്ലാന്‍ഡില്‍ മാത്രം 60 ഓളം മിങ്ക് ഫാർമുകളെയാണ് കൊവിഡ് ബാധിച്ചത്. അടുത്തിടെയുണ്ടായ വലിയ രോഗ വര്‍ധന കണക്കിലെടുക്കുമ്പോള്‍ വടക്കന്‍ ജട്ട്ലാന്‍ഡ് മിങ്ക് ഫാർമുകളിലെ രോഗം നീയന്ത്രിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമാവുന്നത്. അതിനാലാണ് അവയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ഡാനിഷ് ഭക്ഷ്യ, കൃഷി, മത്സ്യബന്ധന മന്ത്രി മൊഗന്‍സ് ജെന്‍സന്‍ പറഞ്ഞു.നീര്‍നായകളുടെ കുടുംബമായ മസ്റ്റെലൈഡിലെ ഒരു അംഗമാണ് മിങ്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *