റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗന്ദര്യയുടെ ബയോപിക് ചിത്രത്തിൽ സായി പല്ലവി, ആകാംക്ഷയോടെ ആരാധകർ

October 13, 2020 - 8:14 am

കൊച്ചി: നിവിൻ പോളി നായകനായ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ നായികയാണ് സായി പല്ലവി. ചിത്രത്തിലെ കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. പ്രേമത്തിന് പിന്നാലെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി സായി പല്ലവി മാറുകയും സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നായികാ വേഷത്തില്‍ അഭിനയിക്കാൻ സായിക്ക് അവസരം ലഭിച്ചു . ഗ്ലാമറസ് റോളുകള്‍ ചെയ്യാതെ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി സിനിമകളില്‍ കൂടുതലായി അഭിനയിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും സായി പല്ലവി തിളങ്ങിയിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

തെലുങ്കില്‍ റാണ ദഗുബതിയുടെ നായികയായുളള വിരാടപര്‍വ്വം നടിയുടെ എറ്റവും പുതിയ ചിത്രമാണ്, കൂടാതെ നാഗചൈതന്യ നായകനായ ലവ് സ്റ്റോറി എന്ന ചിത്രവും സായി പല്ലവിയുടെതായി വരാനിരിക്കുന്ന സിനിമകളിലൊന്നാണ്. അതേസമയം സായി പല്ലവിയെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അന്തരിച്ച നടി സൗന്ദര്യയുടെ ബയോപിക്ക് ചിത്രത്തില്‍ സായി പല്ലവി പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. സൗന്ദര്യയെ അവതരിപ്പിക്കാന്‍ എല്ലാകൊണ്ടും യോജിച്ച ആള്‍ സായി പല്ലവിയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. അതേസമയം സൗന്ദര്യയുടെ സിനിമയെ കുറച്ച് സായി പല്ലവിയുടെ ഭാഗത്തുനിന്നുളള പ്രതികരണം അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എന്‍ജികെ എന്ന ചിത്രമാണ് സായി പല്ലവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ ഫഹദ് ഫാസില്‍ നായകനായ അതിരനിലാണ് സായി പല്ലവി എറ്റവുമൊടുവിലായി അഭിനയിച്ചത്.

പ്രേമത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തിലും സായി പല്ലവി അഭിനയിച്ചിരുന്നു. തമിഴില്‍ കഴിഞ്ഞ വര്‍ഷം ധനുഷിന്റെ നായികയായി അഭിനയിച്ച മാരി 2 എന്ന ചിത്രവും വലിയ വിജയമായി മാറിയിരുന്നു. മാരി 2വിലെ റൗഡി ബേബി എന്ന ഗാനം നടിയുടെതായി യൂടൂബില്‍ വലിയ തരംഗമായി മാറിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *