ബെംഗളൂരു: അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനോടുളള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം പണിത് പൂജ ചെയ്തിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വാദേശി ബുസാ കൃഷ്ണാ (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ട്രംപിന് കോവിഡ് ബാധിച്ചതുമുതല്‍ കൃഷ്ണ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ട്രംപിനോടുളള ആരാധനകാരണം ട്രംപ് കൃഷ്ണ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. വീടിനുസമീപം ട്രംപിന്റെ ആറടി ഉയരമുളള പ്രതിമ നിര്‍മ്മിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാള്‍ ശ്രദ്ധേയനായത്.
നാലുവര്‍ഷം മുമ്പ് ബുസയുടെ സ്വപ്‌നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെ തുടക്കം. പിന്നീട് ട്രംപ് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗകയറിപ്പറ്റി. എന്നാല്‍ ഒരിക്കല്‍പോലും ട്രംപിനെ നേരില്‍ കാണാന്‍ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിടവാങ്ങുന്നത്. ട്രംപ് വീണ്ടും അധികാരത്തില്‍ വരുമെന്നും കൃഷ്ണ വിശ്വസിച്ചിരുന്നു.

