റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ വെട്ടിക്കൊന്നു. തൃശൂരിൽ മൂന്നാഴ്ചക്കിടെ ഒമ്പതാമത്തെ കൊലപാതകം

October 12, 2020 - 5:19 pm

തൃശൂര്‍ : തൃശൂരില്‍ വീണ്ടും കൊലപാതകം. പഴയന്നൂരിലെ തീണ്ടാപ്പാറയില്‍ ഒറ്റപ്പാലം സ്വദേശി റഫീഖിനെ (32) വെട്ടിക്കൊന്നു. നിരവധി കഞ്ചാവു കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. 12-10 -2020 തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിരുന്നു. ഇയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തീണ്ടാപ്പാറയില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു.

രണ്ട് ദിവസം മുമ്പ് മുറ്റിച്ചൂർ സ്വദേശിയായ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നിരുന്നു. അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതിയായ തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ആണ് കൊല്ലപ്പെട്ടത്. മൂന്നാഴ്ചക്കിടെ ജില്ലയില്‍ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *