മാവോയിസ്റ്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന് മമതാ ബാനർജി

കൊൽക്കത്ത: മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് കാണാതായവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പശ്ചിമ മിഡ്‌നാപൂർ, ത്സാർഗ്രാം, ബങ്കുറ, പുരുലിയ എന്നിവ ഉൾപ്പെടുന്ന ഗോത്രവർഗ്ഗ ജംഗൽമഹൽ പ്രദേശങ്ങളിലുള്ളവർക്കാണ് നഷ്ടപരിഹാരവും ജോലിയും നൽകുക.

“മാവോയിസ്റ്റ് അക്രമത്തിൽ ഒരു ദശകത്തിലേറെക്കാലം മരണമടഞ്ഞ അല്ലെങ്കിൽ കാണാതായവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ സാമ്പത്തിക നഷ്ടപരിഹാരം നൽകും, അടുത്ത ബന്ധുക്കളിൽ ഒരാൾക്ക് പ്രത്യേക ഹോം ഗാർഡായി ജോലി നൽകും,” മമതാ ബാനർജി പറഞ്ഞു. ജംഗൽമഹൽ പ്രദേശം 2008 മുതൽ 2012 വരെ മാവോയിസ്റ്റ് ബാധിത മേഖലയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →