ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. വ്യാഴാഴ്ച (08-10-2020) നടന്ന വെര്‍ച്ച്വല്‍ പത്രസമ്മേളനത്തില്‍ പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സ്വര്‍ണ്ണകടത്തുകേസ് അന്വേഷണത്തിന് യു.എ.ഇ. എല്ലാ സഹകരണവും നല്‍കുന്നുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ വി.മുരളീധരന്‍ പിആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുളള പരാതിയിലാണ് പ്രധാന മന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദികരണം തേടിയിരുന്നത്. വിദേശകാര്യ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയോടാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ടുനല്‍കാന്‍ പ്രധാന മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുളളത്.
ലോക് താന്ത്രിക്ക് ജനതാദള്‍ നേതാവ് സലിം മടവൂരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നത്. 2019 ലായിലിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലുമല്ലാത്ത യുവതിയെത്തിയത്. തുടര്‍ന്ന് അടുത്തയിട പ്രഖ്യാപിച്ച മഹിളാമോര്‍ച്ച ഭാരവാഹി പട്ടികയില്‍ സമിതാ മേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തെരഞ്ഞെടുത്തിരുന്നു.